⭕വാട്സാപ്പിൽ ശല്യക്കാരേയും തട്ടിപ്പുകാരേയും ആളുകളെ അകറ്റി നിർത്തുന്നതിനാണ് ബ്ലോക്ക് ഓപ്ഷൻ നൽകിയിരിക്കുന്നത്. ബ്ലോക്ക് ചെയ്യപ്പെടുന്ന അക്കൗണ്ടിൽ നിന്നും പിന്നീട് സന്ദേശങ്ങളൊന്നും ലഭിക്കില്ല. ഒട്ടുമിക്ക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ബ്ലോക്കിങ് ഫീച്ചർ ലഭ്യമാക്കിയിട്ടുണ്ട്.
⭕വാട്സാപ്പിൽ ആരെങ്കിലും നിങ്ങളെ ബ്ലോക്ക് ചെയ്തിട്ടുണ്ടോ എന്ന് എങ്ങനെ മനസിലാക്കാം? അതിന് ചില എളുപ്പ വഴികളുണ്ട്.
⭕ആരെങ്കിലും നിങ്ങളെ ബ്ലോക്ക് ചെയ്താൽ ഉടൻ തന്നെ അയാളുടെ പ്രൊഫൈൽ ചിത്രം അപ്രത്യക്ഷമാവും. നിങ്ങൾക്ക് പിന്നീട് അയാളുടെ പ്രൊഫൈൽ ചിത്രം കാണാനാവില്ല. എന്നാൽ പ്രൊഫൈൽ ചിത്രം കാണാത്തത് നിങ്ങളെ ബ്ലോക്ക് ചെയ്തത് കൊണ്ട് മാത്രം ആവണം എന്നില്ല. അത് ചിലപ്പോൾ അയാൾ നീക്കം ചെയ്തതുമാവാം. അങ്ങനെ അങ്ങെയെങ്കിൽ നിങ്ങൾ രണ്ട് പേരുമായും ബന്ധമുള്ള മറ്റൊരു സുഹൃത്തിനോട് അന്വേഷിക്കുക.
♦️ സ്റ്റാറ്റസ് കാണില്ല
⭕ബ്ലോക്ക് ചെയ്യപ്പെട്ടാൽ പ്രൊഫൈൽ ചിത്രത്തെ പോലെ തന്നെ ബ്ലോക്ക് ചെയ്ത ആളുടെ വാട്സാപ്പ് സ്റ്റാറ്റസുകളൊന്നും തുടർന്ന് കാണാൻ കഴിയില്ല. എന്നാൽ നിങ്ങളുടെ സുഹൃത്ത് പ്രൈവസി സെറ്റിങ്സിൽ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും വാട്സാപ്പ് സ്റ്റാറ്റസ് കാണാൻ സാധിക്കാതെ വന്നേക്കാം.
♦️ സന്ദേശങ്ങൾ ഡെലിവർ ആവില്ല
⭕ആരെങ്കിലും നിങ്ങളെ ബ്ലോക്ക് ചെയ്താൽ നിങ്ങൾക്ക് പിന്നിട് ആ നമ്പറിലേക്ക് വാട്സാപ്പ് സന്ദേശങ്ങൾ അയക്കാനാവില്ല. സന്ദേശം മറുപുറത്തുള്ളയാൾക്ക് കിട്ടിക്കഴിഞ്ഞാൽ സാധാരണ ഡബിൾ ടിക്ക് കാണാറുണ്ട്. എന്നാൽ ബ്ലോക്ക് ചെയ്തവർക്ക് സന്ദേശങ്ങൾ അയച്ചാൽ സിംഗിൾ ടിക്ക് മാത്രമേ കാണൂ. പിന്നീട് ബ്ലോക്ക് നീക്കിയാലും ഈ സന്ദേശം ഒരിക്കലും അയാൾക്ക് ലഭിക്കുകയുമില്ല.
♦️ വാട്സാപ്പ് കോൾ ചെയ്യാനാവില്ല
⭕ബ്ലോക്ക് ചെയ്യപ്പെട്ടാൽ എല്ലാതരം ആശയവിനിമയ ബന്ധവും വിച്ഛേദിക്കപ്പെടും. നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്താൽ വാട്സാപ്പ് കോൾ വഴിയും നിങ്ങൾക്ക് അവരുമായി ബന്ധപ്പെടാനാവില്ല.
⁉️ വാട്സാപ്പിൽ എങ്ങനെ ഒരാളെ ബ്ലോക്ക് ചെയ്യാം
🔹വാട്സാപ്പ് തുറക്കുക
🔹ആരെയാണോ ബ്ലോക്ക് ചെയ്യേണ്ടത് അയാളുമായുള്ള ചാറ്റ് തുറക്കുക
🔹വലത് ബാഗത്തുള്ള ത്രീ ഡോട്ട് മെനു തുറക്കുക
🔹മോർ ക്ലിക്ക് ചെയ്യുക
🔹അതിൽ ബ്ലോക്ക് എന്ന് കാണാം. അത് തിരഞ്ഞെടുക്കുക
🔹അതിൽ ബ്ലോക്ക് ചെയ്യാം.




