⭕ജീവന് തികച്ചും അനുയോജ്യമായ ഇടം.
Goldilocks zone അല്ലെങ്കിൽ habitable zone എന്ന് പറഞ്ഞാൽ മാതൃ നക്ഷത്രത്തിൽ നിന്നും ദൂരെ .. H2O എന്ന ജലം ദ്രാവക രൂപത്തിൽ നിലനിൽക്കുവാൻ ആവശ്യമായ താപനില ഉള്ള ഇടം ആണ്
⭕നമുക്കറിയാം.. സൂര്യൻ അല്ലെങ്കിൽ ഒരു നക്ഷത്രം വളരെ അധികം ചൂടുള്ളതാണ്. നക്ഷത്രത്തെ ദൂരെ മാറി ആണ് ഗ്രഹങ്ങൾ ചുറ്റുക. ആ ഗ്രഹങ്ങളിൽ നക്ഷത്രത്തിൽ നിന്നുള്ള ദൂരം കൂടുന്നതനുസരിച് ചൂട് കുറഞ്ഞുകൊണ്ടിരിക്കും. ജീവൻ ഉണ്ടാവാനും, നിലനിൽക്കാനും ജലം ദ്രാവക രൂപത്തിൽ ആവശ്യമാണ് എന്നാണു നമ്മുടെ അനുഭവത്തിന്റെ വെളിച്ചത്തിലുള്ള കണ്ടെത്തൽ. ( മറ്റു അഭിപ്രായങ്ങളും ചിലർക്ക് ഉണ്ട് )
⭕നക്ഷത്രത്തിന് അടുത്തുള്ള ഗ്രഹങ്ങളിൽ ചൂട് കൂടുതൽ ആയിരിക്കും. വളരെ ദൂരെ ഉള്ള ഗ്രഹങ്ങളിൽ ചൂട് കുറവും ആയിരിക്കും. എന്നാൽ അതിനിടയ്ക്കുള്ള ദൂരത്തിൽ ജലം ദ്രാവക രൂപത്തിൽ സ്ഥിതിചെയ്യാൻ ആവശ്യമായ താപനില ആയിരിക്കും. ആ ഇടത്തെ ആണ് നമ്മൾ habitable zone അല്ലെങ്കിൽ Goldilocks Zone എന്ന് പറയുക.
⭕അന്യ ഗ്രഹങ്ങളിൽ ജീവൻ തേടുമ്പോൾ പ്രധാനമായും നമ്മൾ Goldilocks സോണിൽ ആയിരിക്കും കൂടുതൽ ഗവേഷണങ്ങൾ നടത്തുക
ചൊവ്വാ ഗ്രഹം ജീവന് തികച്ചും അനുയോജ്യമായ കാലാവസ്ഥയിൽ ആണോ ?
ആണ് എന്നും അല്ല എന്നും പറയാം. ചൊവ്വ ഗോൾഡിലാക്ക് സോണിന്റെ ( ജീവന് തികച്ചും അനുയോജ്യമായ പ്രദേശം ) വക്കിൽ ആണ് സ്ഥിതി ചെയ്യുന്നത്
⭕ചൊവ്വയ്ക്ക് ഭൂമിയെക്കാൾ വലിപ്പം ഉണ്ടായിരുന്നെങ്കിൽ ജീവൻ ഉണ്ടാകുവാനുള്ള സാധ്യത ഉണ്ടായിരുന്നേനെ. കാരണം.. വലിയ ഗ്രഹത്തിന് കൂടുതൽ കട്ടിയുള്ള അന്തരീക്ഷം ഉണ്ടാവും. അതുകൊണ്ട് സൂര്യനിൽ നിന്നുള്ള ചൂട് ലഭ്യത കുറവാണെങ്കിലും ആ ചൂട് കാത്തുസൂക്ഷിക്കുവാൻ ആ അന്തരീക്ഷത്തിനു കഴിയുമായിരുന്നു. കൂടാതെ ചൊവ്വയ്ക്ക് കാന്തികത കൂടെ ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും ജീവനു പറ്റിയ അന്തരീക്ഷവും, അതിന്റെ നീണ്ടകാലത്തെ നിലനിൽപ്പിനും ഉതകുന്നതും ആകുമായിരുന്നേനെ
⭕പക്ഷെ.. ഇതൊന്നും അല്ലെങ്കിൽപ്പോലും ചൊവ്വയിൽ ജീവൻ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. ചൊവ്വയിൽ വളരെ കട്ടി കുറഞ്ഞ അന്തരീക്ഷവും, ദ്രാവക ജലവും ഉണ്ടെന്നു നാം കണ്ടെത്തിക്കഴിഞ്ഞു. ചൊവ്വയിൽ സൂക്ഷ്മാണുക്കൾ ഉണ്ടാകും എന്നാണു നാം ഇപ്പോൾ കരുതുന്നത്.
✍️: ബൈജുരാജ്




