Type Here to Get Search Results !
WhatsApp Groupകൂടുതൽ പ്രാദേശിക വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..
JOIN GROUP

വിഷാദരോഗം(depression)- ചില അപ്രിയ സത്യങ്ങൾ



World Health 
Organization (WHO) ന്റെ നിലവിലെ കണക്കുപ്രകാരം ഏകദേശം 8 ലക്ഷം പേർ പ്രതിവർഷം ആത്മഹത്യ ചെയ്യുന്നു. അതായത് ഓരോ 40 സെക്കൻഡിലും ഈ രീതിയിലുള്ള a മരണം നടക്കുന്നു  എന്നു  സാരം . ഡിപ്രഷനു ഏറ്റവും കൂടുതൽ അടിമപ്പെടുന്നത് സ്ത്രീകൾ ആണെങ്കിലും , ആത്മഹത്യാനിരക്കിൽ  മൂന്നിൽ രണ്ടു ഭാഗവും പുരുഷന്മാരാണ് എന്നതാണ് വസ്തുത. ഹോർമോണുകളുടെ പ്രത്യേകതകളും, ലഹരികൾക്ക് പെട്ടെന്ന് അടിമപ്പെടുന്നതും , ‘ആൺകുട്ടി ആയാൽ കരയാൻ പാടില്ല’എന്ന വിവരക്കേട് ബാല്യകാലം മുതൽ പറഞ്ഞു പഠിപ്പിക്കുന്ന സമൂഹവും എല്ലാം ഇതിനു ആക്കംകൂട്ടിയേക്കാം. ഡിപ്രഷൻ മൂലമുണ്ടാകുന്ന മാനസിക ആരോഗ്യ പ്രശ്നങ്ങളാണ് ബഹുഭൂരിപക്ഷം  ആത്മഹത്യാ ശ്രമങ്ങളുടെയും പിന്നിലെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. 

 രോഗലക്ഷണങ്ങൾ

⚫ഡിപ്രഷന്റെ  ക്ലാസിഫിക്കേഷനും (major, persistent, postpartum, seasonal)  കാരണങ്ങളും  (മാനസികം ,ശാരീരികം , ജനിതകം, ഭൗതികം)  സങ്കീർണവും എണ്ണിയാലൊടുങ്ങാത്ത തുമാണ്. ആയതിനാൽ self assessment ലൂടെ കണ്ടുപിടിക്കുന്നത് വളരെ പ്രയാസമേറിയ ജോലിയാണ്. എങ്കിലും പൊതുവായ ചിലക്ഷണങ്ങൾ എല്ലാത്തരം ക്ലാസിഫിക്കേഷനുകളിലും കണ്ടുവരുന്നു. ഉറക്കം തീരെ ഇല്ലാതാകുക/ അമിതമായ ഉറങ്ങുക ,ശ്രെദ്ധ കേന്ദ്രീകരിക്കാൻ പറ്റാത്ത അവസ്ഥ, എല്ലാക്കാര്യങ്ങളിലും ദേഷ്യം, മടുപ്പ്, മൂകത , അമിതമായി ശരീരഭാരം കൂടുകയോ  കുറയുകയോ ചെയ്യുന്നത്, ഭക്ഷണക്രമീകരണം പാലിക്കാതിരിക്കുക,സാമൂഹികമായി  അകന്ന് ജീവിക്കാൻ ശ്രമിക്കുന്നത്, ലഹരി പദാർത്ഥങ്ങളോടുള്ള ഭ്രമം , ആത്മഹത്യാ പ്രവണത കാണിക്കുകയോ, പറയുകയോ ചെയ്യുന്നത്, തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. ഇവയിൽ പകുതിയിലേറെ ലക്ഷണങ്ങൾ ഒരേസമയം കാണിക്കുകയും ആഴ്ചകളോളം തുടരുകയും ആണെങ്കിൽ തീർച്ചയായും  ആ  വെക്തി അതിയായ മാനസിക സമ്മർദ്ദത്തിലൂടെയാണു  കടന്നു  പോകുന്നത്  എന്നു  വേണം  അനുമാനിയ്ക്കാകാൻ. 

 പരിഹാരമാർഗ്ഗങ്ങൾ 

⚫വ്യയാമം/ മോഡറേറ്റ്  ഫിസിക്കൽ ആക്ടിവിറ്റീസ്- വ്യായാമം ചെയ്യുമ്പോൾ ശരീരത്തിൽ റീലിസ് ആവുന്ന  എൻഡോർഫിൻസ് ( dopamine, norepinephrine, serotonin ) നമ്മളെ കൂടുതൽ ഉന്മേഷത്തോടിരിയ്ക്കാൻ സഹായിക്കുന്നു. ആഴ്ചയിൽ 30 മിനിറ്റ് കുറയാതെ 4-5  ദിവസം വ്യായാമം ചെയ്താൽ പ്രകടമായമാറ്റo  നിങ്ങളിൽ കാണാവുന്നതാണ്.

⚫വളർത്തുമൃഗങ്ങൾ - Human Animal Bond Research Instituteന്റെ    പഠനപ്രകാരം വളർത്തുമൃഗങ്ങളുള്ള 74% ആളുകളുടെയും ആരോഗ്യനില പുരോഗതിയുള്ളതായി കണ്ടെത്തി. രക്തസമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കുന്നതിനും , മുകളിൽ പറഞ്ഞ എൻഡോർഫിൻസ്  പ്രൊഡ്യൂസ് ചെയ്യാനും, ഒറ്റപ്പെടലിന്റെ തീവ്രത കുറയ്യ്ക്കാനും പെറ്റ്സിന്റെ  സാമീപ്യം  നമ്മളെ സഹായിക്കുന്നു.

⚫സ്ട്രെസ്  ഉണ്ടാക്കുന്ന  കാരണങ്ങൾ സ്വയം കണ്ടെത്തി തിരുത്തുവാൻ ശ്രമിക്കുക- 8 മണിക്കൂർ  ഉറക്കം , ഹോട്ട് ബാത്ത് ,  വിനോദയാത്ര , യോഗ  , ഡീപ്  ബ്രീത്തിങ് എക്സിർസൈസ്  ,മറ്റു ഹോബീസ്, തുടങ്ങി മാനസിക ഉല്ലാസത്തിന് കാരണമാകുന്ന കാര്യങ്ങൾ ചെയ്യുവാൻ സമയം കണ്ടെത്തുക.

⚫വിറ്റാമിൻസ് - വിറ്റാമിൻ D യും  B12 ആണ്  മാനസികാവസ്ഥ നിയന്ത്രിക്കുന്നതിൽ   പ്രധാനികൾ, വിറ്റാമിൻ ഡെഫിഷൻസി  ഉണ്ടേൽ,  ഡോക്ടറുടെ  നിർദേശ പ്രകാരം  സപ്പ്ളിമെന്റസ്  എടുക്കാവുന്നതാണ് . രാവിലെയോ  വൈകിട്ടോ സൂര്യപ്രകാശം ഏൽക്കുന്നത്  വിറ്റാമിൻ D അവശ്യത്തിനു  ഉൽപ്പാദിപ്പിക്കാൻ ശരീരത്തെ സഹായിക്കുന്നു.

⚫ആന്റിഡിപ്രസ്എന്റ് മെഡിസിൻ - സ്വയം  ചികിൽസ  ഒഴിവാക്കുക. ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മരുന്ന് എടുക്കുക.

⚫സൈക്കോളജിസ്റ്റ് or സൈക്യാട്രിസ്റ്റ് സഹായം തേടുക-  തുടക്കത്തിൽ ,  ഏറ്റവും  അടുത്ത സുഹൃത്തുക്കളോടോ  ബന്ധുക്കളോടോ  തുറന്നുസംസാരിയ്ക്കുന്നതും  സഹായം  ചോദിയ്ക്കുന്നതും ഏറ്റവും അഭികാമ്യം, എന്നാൽ, 2 ആഴ്ചയ്ക്കുള്ളിൽ പുരോഗതി ഇല്ലെങ്കിൽ തീർച്ചയായും മാനസിക ആരോഗ്യ വിദഗ്ധരെ കാണേണ്ടതാണ്.

NB: കൗൺസിലിനു പോകുന്നതും മാർഗനിർദേശങ്ങൾ തേടുന്നതും മനോരോഗികൾ മാത്രമാണ് എന്ന് ആരെങ്കിലും പറഞ്ഞാൽ അത് അയാളുടെ വിവരമില്ലായ്മയായി മാത്രം കണക്കാക്കുക. ഡിപ്രഷൻ ആർക്കുവേണമെങ്കിലും എപ്പോ വേണമെങ്കിലും വരാം . സൂയിസൈഡ് ചെയ്യുമെന്ന് ആരെങ്കിലും പറഞ്ഞാൽ തമാശയായി തളള്ളികളയാതിരിക്കുക.  അതു  വല്യയൊരു സൂചനയാവാം .മാനസിക സംഘർഷം അനുഭവിക്കുമ്പോൾ പ്രിയപ്പെട്ടവരോട് സഹായം അഭ്യർത്ഥിക്കുന്നത് , മനോദൗർബല്യമല്ല മറിച്ച്, എന്തിനെയും അഭിമുഖീകരിക്കക്കാൻ  ഉള്ള  ഒരു  വ്യക്തിയുടെ  മനോധൈര്യത്തെയാണ്  കാണിക്കുന്നത്  എന്നു  മനഃശാസ്ത്രം പറയുന്നു. ആയതിനാൽ , നിങ്ങളുടെ കൃത്യസമയത്തുള്ള ഇടപെടലുകളും  പ്രോത്സാഹനവും പ്രിയപ്പെട്ടവരുടെ ജീവൻ രക്ഷിക്കാൻ ഉതകുന്നത് ആണെന്ന് തിരിച്ചറിയുക. ഈ  വിഷയത്തെക്കുറിച്ച് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ് ബോക്സിൽ രേഖപ്പെടുത്തുമെന്നു  പ്രതീക്ഷിക്കുന്നു.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.