Type Here to Get Search Results !
WhatsApp Groupകൂടുതൽ പ്രാദേശിക വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..
JOIN GROUP

പരിണാമം


പരിണാമം

ജീവിസമൂഹത്തിൽ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന സ്വഭാവങ്ങളിൽ ഉണ്ടാവുന്ന ഏതൊരു മാറ്റത്തിനും ജീവപരിണാമം എന്ന് പറയാം.

🌀പരിണാമപ്രക്രിയ ജീവികൾക്കിടയിൽ വൈവിധ്യത്തിന് കാരണമാകുന്നു

🌀ആധുനിക നിഗമനങ്ങൾ അനുസരിച്ച് ഏതാണ്ട് 370 കോടി വർഷം മുൻപ് ജീവിച്ചിരുന്ന ഒരു പൊതുപൂർവികജീവിയിൽ നിന്നാണ് ഇന്ന് ഭൂമിയിൽ കാണപ്പെടുന്ന ജൈവവൈവിധ്യം ഉടലെടുത്തത്. വിവിധ ജീവികൾ തമ്മിലുള്ള ശരീരപരമായ സാദൃശ്യങ്ങളും ജൈവരാസപ്രക്രിയാ (biochemical) സാദൃശ്യങ്ങളും പൊതുവായ DNA ഭാഗങ്ങളും സൂചിപ്പിക്കുന്നത് പൊതുവായ ഒരു തുടക്കത്തിനു ശേഷം തുടരെയുള്ള വൈവിധ്യവത്കരണവും സ്പീഷീസ് വേർപിരിയലും വഴി പിൽക്കാലത്തെ ജീവജാതികൾ ഉണ്ടായി എന്നാണ്.

🌀സാദൃശ്യങ്ങളുടെ ഏറ്റക്കുറച്ചിൽ അനുസരിച്ച് ഏറ്റവും അടുത്ത പൊതുപൂർവികൻറെ കാലം നിർണ്ണയിക്കുകയും അതനുസരിച്ച് ജീവികളുടെ വംശവൃക്ഷം തയ്യാറാക്കുകയും ചെയ്യാം. ഇതിന് ജീവിച്ചിരിക്കുന്നവയെയും ഫോസിലുകളെയും ഉപയോഗിക്കുന്നു.

🌀 ഴാൻ-ബറ്റീസ്റ്റ് ലമാർക്കിനെപ്പോലെ പല പരിണാമസൈദ്ധാന്തികരും നേരത്തെ ഉണ്ടായെങ്കിലും ചാൾസ് ഡാർവിൻ ആണ് ആദ്യമായി പ്രകൃതി നിർദ്ധാരണം മുഖേനയുള്ള പരിണാമത്തെ സംബന്ധിച്ച ശാസ്ത്രീയമായ ഒരു സിദ്ധാന്തം മുന്നോട്ടു വച്ചത്.

🌀പ്രകൃതി നിർദ്ധാരണത്തിലൂടെ ഉള്ള പരിണാമം ജീവിസമൂഹങ്ങളുടെ മൂന്ന് പ്രത്യേകതകളിൽ നിന്നും മനസ്സിലാക്കാം.

🌀ജീവികളുടെ പ്രത്യുൽപ്പാദനം പരിസ്ഥിതിക്ക് ഉൾക്കൊള്ളാവുന്നതിൻറെ പതിന്മടങ്ങാണ്. 

🌀ജീവസമൂഹത്തിലെ വ്യക്തികൾക്ക് വ്യത്യസ്ത ഘടനകൾ ഉണ്ട്, ഈ വ്യത്യാസങ്ങൾ അതിജീവനത്തെയും പ്രത്യുൽപ്പാദന വിജയത്തെയും ബാധിക്കുന്നു.

 🌀ഈ വ്യത്യാസങ്ങൾ പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടുന്നു. ഈ കാരണങ്ങൾ കൊണ്ട്, ഒരു ജീവിസമൂഹത്തിലെ അംഗങ്ങൾ മരണമടയുമ്പോൾ അവയുടെ സ്ഥാനം അതിലെ അതിജീവനത്തിനും പ്രത്യുൽപ്പാദനത്തിനും മികവു കാണിക്കുന്ന മാതാപിതാക്കളുടെ മക്കൾക്ക് ലഭിക്കുന്നു. ഈ പ്രക്രിയ തുടരുമ്പോൾ ആ പരിസ്ഥിതിയിലെ അതിജീവനത്തിനു യോജിച്ച പാരമ്പര്യസ്വഭാവങ്ങൾ ജീവസമൂഹത്തിൽ പടരാനും അവ ആ സമൂഹത്തിന്റെ പൊതുവായ അനുകൂലനങ്ങളായി മാറാനും ഇടയാകുന്നു.

🌀അനുകൂലനങ്ങൾ ഉണ്ടാവാനുള്ള കാരണം പ്രകൃതി നിർദ്ധാരണം ആണെങ്കിലും ജനടിക് ഡ്രിഫ്റ്റ് പോലെ മറ്റു രീതികളിലും അനുകൂലനം ലക്ഷ്യമാക്കാത്ത പരിണാമം ഉണ്ടാവാം.

🌀ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യപാദത്തിൽ ജനിതക ശാസ്ത്രവും ഡാർവിൻറെ പ്രകൃതി നിർദ്ധാരണം വഴിയുള്ള പരിണാമവും തമ്മിൽ പോപ്പുലേഷൻ ജനടിക്സ് എന്ന ശാസ്ത്രശാഖ വഴി യോജിപ്പിക്കപ്പെട്ടു.

🌀പ്രകൃതി നിർദ്ധാരണം ജീവശാസ്ത്രത്തിൽ പരക്കെ അംഗീകരിക്കപ്പെട്ടതോടെ പരിണാമത്തിന്റെ ജൈവശക്തി സിദ്ധാന്തങ്ങളും (orthogenesis) പുരോഗതി ലക്ഷ്യമിട്ടുള്ള മാറ്റം എന്ന സങ്കൽപ്പവും കാലഹരണപ്പെട്ടു.
 🌀മാറ്റങ്ങളോടെയുള്ള പാരമ്പര്യപ്രേഷണം ഇന്ന് ശാസ്ത്രത്തിലെ ഏറ്റവും വിശ്വസനീയമായ വസ്തുതകളിൽ ഒന്നായി ഗണിക്കപ്പെടുന്നു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.