ചന്ദ്രനിൽനിന്ന് നോക്കിയാൽ ചൈനാ വൻമതിൽ കാണാൻ കഴിയുമോ...?
⭕ചൈനക്കാരുടെ സ്വകാര്യ അഹങ്കാരമാണ് ചൈനാ വൻമതിൽ. ഇത് ലോകത്തിലെ ഏറ്റവും ദൈർഘ്യമുള്ള മതിലായാണ് അറിയപ്പെടുന്നത് . ഇതിന് 2694.4 K.M ( 1684 മൈല് ) കൂടുതല് നീളം വരും.ഉയരം 4.57 മുതല് 9.2 മീറ്റർ വരെയാണ്. കനം 9.75 മീറ്ററുമമാണ്. B.C.221 ൽ നിർമ്മാണമാരംഭിച്ച ഈ മതില് പൂർത്തിയാക്കാൻ 15 വർഷം വേണ്ടി വന്നു. കല്ലുകളും ഇഷ്ടികകളും ഉപയോഗിച്ചാണ് ഇത്തരം ഒരു കൂറ്റൻ മതില് നിർമ്മിച്ചത്.
⭕ചന്ദ്രനിൽ നിന്ന് നോക്കിയാൽ കാണാൻ കഴിയുന്ന ഏക മനുഷ്യ നിർമ്മിതമായ വസ്തു ചൈന വൻമതിൽ ആണെന്നാണ് ചൈനക്കാരുടെ വാധം. ഇത് നാം പഠിച്ചു പരീക്ഷക്ക് വരെ എഴുതുന്നു പക്ഷേ ഇത് തീർത്തും അശാസ്ത്രീയമാണ് ഇത് ചൈനക്കാരുടെ വെറും തള്ളായി മാത്രമേ നമുക്ക് കണക്കാക്കാൻ കഴിയുകയുള്ളൂ.
⭕വെറും 400 km ഉയരത്തിൽ നിന്ന് എടുത്ത വൻമതിൽ ഉൾപ്പെടെയുള്ള ഭാഗത്തിന്റെ സാറ്റലൈറ്റ് ഫോട്ടോയിൽ പോലും ചൈനാ വൻമതിൽ നമുക്ക് കാണാൻ സാധിക്കുന്നില്ല.(ഫോട്ടോ മുകളിൽ നൽകിയിട്ടുണ്ട്) ഫോട്ടോയിൽ നീളത്തിൽ ഒരു വരപോലെ കാണിക്കുന്നത് അവിടുത്തെ ഒരു നദിയാണ് അതിന്റെ എതിർദിശയിലാണ് വൻമതിൽ വരുന്നത്. വെറും 400 km ഉയരത്തിൽനിന്നും കാണാത്ത വസ്തു എങ്ങനെയാണ് 384400 km അകലെനിന്ന് കാണുന്നത്.
⭕ചൈനാ വൻമതിൽ ചന്ദ്രനിൽനിന്ന് നോക്കിയാൽ കാണുമെന്ന വാർത്ത ആദ്യം പ്രചരിപ്പിക്കുന്നത് 1939 കാലഘട്ടത്തിൽ റിച്ചാർഡ് ഹാലിബർട്ടൊൻ എന്ന സാഹസിക യാത്രികനാണ്. അദ്ദേഹം ചൈനയിൽ പോയി വന്നതിനു ശേഷം അദ്ദേഹത്തിന്റെ പുസ്തകമായ ബുക്ക് ഓഫ് മാർവെൽ 2 യിലാണ് അദ്ദേഹം ഇത് രേഖപ്പെടുത്തി വച്ചിട്ടുള്ളത്. 1939 ഹോങ്കോങ്ങിൽ നിന്നും സാൻഫ്രാൻസിസ്കോയിലേക്ക് ചെറിയ പായ്‌വഞ്ചിയിൽ സാഹസിക യാത്ര നടത്തുന്നതിനിടെ അപകടത്തിൽപ്പെട്ടു അദ്ദേഹത്തെ കാണാതായി ഇന്നേ വരെ അദ്ദേഹത്തിന്റെ ബോഡി തിരിച്ചു കിട്ടിയിട്ടില്ല.
⭕ആദ്യമായി ചന്ദ്രനിൽ മനുഷ്യൻ കാലുകുത്തുന്നത് 1969ലാണ് ഇന്നേവരെ വെറും 12 പേർ മാത്രമാണ് ചന്ദ്രനിൽ കാലുകുത്തിയിട്ടുള്ളത്. പിന്നെ എങ്ങനെയാണ് 1939ൽ മരണപ്പെട്ട റിച്ചാർഡ് ഹാലിബർട്ടൊന് ഇത് പറയാൻ കഴിയുക...?
✍️ Hakeem kaippuram
Species thanks to Vaishakan Thambi
✳️✳️✳️✳️✳️✳️✳️✳️✳️✳️




