Type Here to Get Search Results !
WhatsApp Groupകൂടുതൽ പ്രാദേശിക വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..
JOIN GROUP

പെർസിവറൻസ് അടുത്ത മാസം ചൊവ്വയിലേക്ക് പുറപ്പെടും


പെർസിവറൻസ് 
 

⚫നാസയുടെ അത്യാധുനിക ചൊവ്വാ ദൗത്യമായ മാർസ് 2020 ഒരുങ്ങി. ചൊവ്വയിലെ ധാതുഘടകങ്ങളെക്കുറിച്ചും മണ്ണിലുള്ള ഓർഗാനിക് സംയുക്തങ്ങളെക്കുറിച്ചും പഠിക്കുന്നതിനുള്ള ഏറ്റവും ആധുനികമായ ഉപകരണങ്ങളുടെ ഒരു പരീക്ഷണശാലയാണ് മാർസ് 2020 പെർസിവറൻസ്
( Perseverance) ദൗത്യം. അടുത്തമാസം 20ന്‌ ‌പേടകം വിക്ഷേപിക്കാനാണ്‌ നിശ്ചയിച്ചിരിക്കുന്നത്‌.

⚫ഫ്യൂച്ചറിൽ മനുഷ്യൻ്റ  ചൊവ്വാ യാത്രയുടെ സാധ്യതകൾ പരിശോധിക്കുന്നതും ഈ ദൗത്യത്തിൽ ഉൾപ്പെട്ടിരിക്കുന്നു. ഇപ്പോൾ ചൊവ്വയിൽ പര്യവേക്ഷണം നടത്തുന്ന ക്യൂരിയോസിറ്റി റോവറിന്റെ പരിഷ്‌കരിച്ച രൂപമാണ് മാർസ് 2020 റോവറിനുള്ളത്. എന്നാൽ, ശാസ്ത്രീയ ഉപകരണങ്ങൾ ക്യൂരിയോസിറ്റിയിൽനിന്നും ഏറെ വിഭിന്നവും.  ഉപകരണങ്ങളുടെ രൂപകൽപ്പനയും നിർമാണവും നാസയുടെ കീഴിലുള്ള ജെറ്റ്‌പ്രൊപൽഷൻ ലബോറട്ടറിയിലാണ് നിർവഹിക്കുന്നത്. ചൊവ്വയിൽനിന്ന്‌ 31 തരം പാറയുടെ സാമ്പിളും ചൊവ്വാ ധൂളിയും ഭൂമിയിൽ എത്തിച്ച് വിശദമായ പഠനം നടത്താനുമാണ് ലക്ഷ്യമിടുന്നു. നാസയുടെ ചൊവ്വാ പര്യവേക്ഷണപദ്ധതിയുടെ ഭാഗമായ ഓപ്പർച്യൂണിറ്റി, ക്യൂരിയോസിറ്റി എന്നീ റോവറുകൾക്കും ഒഡീസി, എംആർഒ, മാവെൻ എന്നീ ഓർബിറ്ററുകൾക്കുംശേഷമുള്ള സുപ്രധാന ദൗത്യമാണ് മാർസ് 2020 പെർസിവറൻസ് റോവർ.

⚙️ രൂപകൽപ്പന

⚫നാസയുടെ ഇതിനുമുൻമ്പുള്ള റോവറായ ക്യൂരിയോസിറ്റിയുമായി  വളരെ അടുത്ത സാദൃശ്യമുണ്ട് മാർസ് 2020 പെർസിവറൻസിന്. ക്യൂരിയോസിറ്റി റോവറിൽ ഉപയോഗിച്ച സ്‌കൈ ക്രെയിൻ ലാൻഡിങ് സംവിധാനവും ഹീറ്റ് ഷീൽഡും പുതിയ ദൗത്യത്തിലും നിലനിർത്തിയിട്ടുണ്ട്. കൂടാതെ ക്യൂരിയോസിറ്റിയിലുള്ള റേഡിയോ ഐസോടോപ് തെർമോ ഇലക്ട്രിക് ജനറേറ്ററും പുതിയ പേടകത്തിലുണ്ടാകും. എൻജിനിയറിങ് വിഭാഗത്തിലും ശാസ്ത്രീയ ഉപകരണങ്ങളുടെ കാര്യത്തിലും മാത്രമാണ് വ്യത്യാസമുള്ളത്. 250 കോടി യുഎസ് ഡോളറാണ് പദ്ധതിയുടെ പ്രതീക്ഷിക്കുന്ന ചെലവ്.

 ശാസ്ത്രീയ ഉപകരണങ്ങൾ

 ⚙️ മാസ്‌കാം 

⚫സൂം ചെയ്യാൻകഴിയുന്ന സ്റ്റീരിയോസ്‌കോപിക് ക്യാമറ. ചൊവ്വയുടെ മണ്ണിലെ ധാതുഘടകങ്ങൾ പരിശോധിക്കുന്നതിനും ഈ ഉപകരണത്തിനു കഴിയും.

⚙️ സൂപ്പർ കാം

⚫ചൊവ്വാ ധൂളിയിലുള്ള ഓർഗാനിക് സംയുക്തങ്ങളുടെ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള ഉപകരണം.

 ⚙️ പിക്‌സൽ

⚫(പ്ലാനറ്ററി ഇൻസ്ട്രുമെന്റ്  ഫോർ എക്‌സ്-റേ ലിത്തോകെമിസ്ട്രി- PIXL)
ചൊവ്വാ ധൂളിയിൽ അടങ്ങിയ രാസമൂലകങ്ങളുടെ അനുപാതം പരിശോധിക്കുന്നതിനുള്ള സ്‌പെട്രോ മീറ്റർ.
 
⚙️ ഷെർലോക്

⚫(സ്‌കാനിങ് ഹാബിറ്റബിൾ എൻവിറോൺമെന്റ്‌സ് വിത്ത് രാമൻ ആൻഡ്‌ ലൂമിനസെൻസ് ഫോർ ഓർഗാനിക്‌സ് ആൻഡ്‌ കെമിക്കൽസ്- SHERLOC)
ചൊവ്വാ ധൂളിയുടെ ധാതുഘടനയും ഓർഗാനിക് സംയുക്തങ്ങളുടെ സാന്ദ്രതയും കണ്ടെത്തുന്നതിനുള്ള ഒരു അൾട്രാ വയലറ്റ് സ്‌പെക്‌ട്രോ മീറ്ററാണ്‌ ഇത്.
 
 ⚙️ മോക്‌സി

⚫(മാർസ് ഓക്‌സിജൻ ഐഎസ്ആർയു എക്‌സ്‌പെരിമെന്റ്-MOXIE)
ചൊവ്വയുടെ അന്തരീക്ഷത്തിലുള്ള കാർബൺ ഡയോക്‌സൈഡിൽ നിന്ന് ഓക്‌സിജൻ വേർതിരിക്കുന്നതിനുള്ള  പരീക്ഷണം

 ⚙️ മെഡ

⚫(മാർസ് എൻവിറോൺമെന്റൽ ഡൈനമിക്‌സ് അനലൈസർ - MEDA)
ചൊവ്വയുടെ അന്തരീക്ഷ താപനില, കാറ്റിന്റെ ദിശ, വേഗത വാതകമർദം, ആപേക്ഷിക ആർദ്രത, ധൂളിയുടെ ആകൃതിയും വലുപ്പവും എന്നിവ കണ്ടെത്തുന്നതിനുള്ള സെൻസറുകൾ.
 
 ⚙️ റിംഫാക്‌സ് 

⚫(റഡാർ ഇമേജർ ഫോർ മാർസ് സബ്‌സർഫസ് എക്‌സ്‌പെരിമെന്റ്- RIMFAX)
ഗ്രഹത്തിൻ്റെ പ്രതലം തുളച്ചുകടന്ന് പരിശോധിക്കുന്നതിനുള്ള റഡാർ ഉപകരണം.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.